ഉം​റ യാ​ത്രി​ക​രി​ല്‍ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന. ഇ​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നു. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 250 ദീ​നാ​ർ വ​രെ​യാ​യി​രു​ന്നു ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, റ​മ​ദാ​ന്‍ തു​ട​ക്ക​ത്തി​ല്‍ 300 മു​ത​ൽ 500 ദീ​നാ​ർ വ​രെ​യാ​യി ഉ​യ​ര്‍ന്നു. എ​ന്നാ​ല്‍, അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ 2000 മു​ത​ൽ 3000 ദീ​നാ​ർ വ​രെ​യാ​ണ് പാ​ക്കേ​ജു​ക​ള്‍ക്ക് ചാ​ർ​ജ് ചെ​യ്യു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ ഉ​യ​ര്‍ന്ന​തും മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​ര​ക്കു​ക​ള്‍ കൂ​ടി​യ​തു​മാ​ണ് വി​ല​വ​ർ​ധ​ന​ക്ക് കാ​ര​ണ​മെ​ന്ന് ഉം​റ-​ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ള്‍ പ​റ​ഞ്ഞു.

ക​ര​മാ​ർ​ഗം എ​ത്തു​ന്ന താ​മ​സ​ക്കാ​ര്‍ക്ക് ഉം​റ നി​ര്‍വ​ഹി​ക്കാ​ന്‍ സൗ​ദി അ​നു​മ​തി ന​ല്‍കി​യ​തോ​ടെ അ​തു​വ​ഴി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​ക​ളി​ല്‍ ക​ര​മാ​ർ​ഗം എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 2900 ക​ട​ന്ന​താ​യി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​തി​നി​ടെ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹോ​ട്ട​ല്‍മു​റി​ക​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ മു​ന്‍കൂ​ര്‍ പ​ണ​മി​ട​പാ​ടു​ക​ളി​ലൂ​ടെ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. റ​മ​ദാ​നി​ൽ ഇ​തു​വ​രെ ര​ണ്ടേ​കാ​ൽ കോ​ടി​യോ​ളം വി​ശ്വാ​സി​ക​ൾ മ​ദീ​ന പ​ള്ളി സ​ന്ദ​ർ​ശി​ച്ച​താ​യി സൗ​ദി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Increase in Umrah pilgrims; Air ticket prices have gone up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.