വ​ർ​ണ​പ്പ​കി​ട്ടോ​ടെ കെ.​കെ.​എം.​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടി. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ദേ​ശീ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ബാ​ബു​ജി ബ​ത്തേ​രി, ഹ​ബീ​ബു​ല്ല മു​റ്റി​ചൂ​ർ എ​ന്നി​വ​ർ​ക്കു​ള്ള ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് അം​ബാ​സ​ഡ​ർ സ​മ്മാ​നി​ച്ചു. കെ.​കെ.​എം.​എ മെ​മ​ന്റോ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അം​ബാ​സ​ഡ​ർ​ക്ക്‌ കൈ​മാ​റി.

സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും സ​ലാ​ഡ് മ​ത്സ​രം, കു​ട്ടി​ക​ളു​ടെ പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​രം, ഓ​ൺ​ലൈ​ൻ ക്വി​സ്, കു​ട്ടി​ക​ളു​ടെ പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ​ക്കു​ള്ള സ​മ്മാ​നം കെ.​കെ.​എം.​എ ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. അ​ബ്ദു​ൽ സ​ലാം, കെ. ​ബ​ഷീ​ർ, എ​ച്ച്.​എ. ഗ​ഫൂ​ർ, മു​നീ​ർ കു​ണി​യ, പി.​എം ജാ​ഫ​ർ, എ.​ടി. നൗ​ഫ​ൽ, കെ.​സി. അ​ബ്ദു​ൽ ക​രീം, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, അ​സ്‌​ലം ഹം​സ, നി​സ്സാം നാ​ല​ക​ത്ത്, ഒ.​എം. ഷാ​ഫി, സു​ൽ​ഫി​ക​ർ എം.​പി, മെ​ഡ​ക്സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ​ലി, ബി.​ഇ.​സി ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ഭി​നാ​ഷ്, ജോ​യ് അ​ലു​ക്കാ​സ് ക​ൺ​ട്രി ഹെ​ഡ് വി​നോ​ദ് കു​മാ​ർ, മാ​ങ്കോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ലി, അ​ഫ്സ​ൽ അ​ലി (സി​ജി), ഷാ​ഫി (കെ.​ഐ.​ജി), ഖാ​ലി​ദ് (കെ.​എം.​സി.​സി) എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

 

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എം. ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

ക​ബീ​ർ കാ​ലി​ക്ക​റ്റ്‌, ഇ​മ്തി​യാ​സ് മം​ഗ​ളൂ​ർ, സ​ലാം സെ​ല്ലു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള, സ്പാ​ർ​ക് ഡാ​ൻ​സ് അ​ക്കാ​ദ​മി, മ​യൂ​ഖം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്തം, റ​ഹ്മാ​നി​യ ആ​ർ​ട്സ് ക്ല​ബ്‌ അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. പാ​യ​സം വി​ത​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - independence day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.