കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഗസ്സയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായധനം കൈമാറി. വിദ്യാർഥികളിൽ നിന്നും അധ്യാപക-അനധ്യാപകരിൽനിന്ന് സ്വരൂപിച്ച സഹായധനം കുവൈത്തിലെ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറി. തമിഴ്നാട്ടിലെ പ്രളയബാധിതർക്കും സിറിയയിലെ യുദ്ധഭൂമിയിൽ കഴിയുന്നവർക്കും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഇതിനുമുമ്പ് സഹായം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.