കുവൈത്ത്: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ അധികാരമേറ്റു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുജാത ശിവകൃഷ്ണൻ മുഖ്യാതിഥിയായി.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ഹെഡ് ബോയ് മിലൻ ടിജു, ഹെഡ് ഗേൾ എമിലി ആൻ ജേക്കബ് എന്നിവർ സംസാരിച്ചു.
അധ്യാപികമാരായ ഡോ. രംഗശ്രീ, മഞ്ജു മിത്ര എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ നൃത്തനൃത്യം വിദ്യാർഥിനികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സ്കൂളിലെ വിദ്യാർഥിയും ഗായകനുമായ രോഹിത് ശ്യാമും സംഘവും ഗാനങ്ങൾ ആലപിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. നസീം, സി.സി.എ കോഓഡിനേറ്റർ ഫിറോസ, ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ സംബന്ധിച്ചു.സി.സി.എ സെക്രട്ടറിമാരായ ആമിർ അസ്ലം, ടിസിയ രാജീവ് എന്നിവർ നന്ദിപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.