ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ൽ ബ​ദ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

ഇ​ന്ത്യ കു​വൈ​ത്തി​ലേ​ക്ക്​ ജ​ന​റി​ക്​ മ​രു​ന്ന്​ ക​യ​റ്റു​മ​തി​ക്ക്​ ശ്ര​മി​ക്കു​ന്നു

അം​ബാ​സ​ഡ​ർ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ൽ ബ​ദ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ഇ​ന്ത്യ​ൻ ജ​ന​റി​ക്​ മ​രു​ന്നു​ക​ളു​ടെ ഇ​റ​ക്കു​മ​തി, ഇ​ന്ത്യ​യും കു​വൈ​ത്തും സം​യു​ക്​​ത​മാ​യി മ​രു​ന്നു​ക​ൾ നി​ർ​മി​ക്ക​ൽ, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മ​രു​ന്ന്​ ഇ​റ​ക്കു​മ​തി​ക്ക്​ ക​രാ​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​ക്ക്​ അ​ത്​ ക​രു​ത്താ​കും.

കു​വൈ​ത്തി​െൻറ മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. ഇ​തി​ല​ധി​ക​വും അ​മേ​രി​ക്ക​യി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ​നി​ന്നു​മാ​ണ്. ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ ലോ​ക​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഇ​ന്ത്യ.

ഇൗ ​സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ അം​ബാ​സ​ഡ​ർ ശ്ര​മി​ക്കു​ന്ന​ത്. 

Tags:    
News Summary - India is trying to export generic drugs to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.