കുവൈത്ത് സിറ്റി: കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈത്ത് അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മംഗഫ് ഇൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രകൃതി ക്ഷോഭത്തിനിരയായ ജന്മനാടിന്റെ, ഉയർത്തെഴുന്നേൽപ്പിന് സംഘടനയുടെ സഹായ സഹകരണങ്ങൾ ഉടൻ ലഭ്യമാക്കാൻ തീരുമാനിച്ചു.
ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അടിയന്തരമായി നൽകും.കേരളം അകപ്പെട്ട ഈ സമാനതകളില്ലാത്ത മഹാദുരന്ത മുഖത്ത് സാധ്യമായ ഏതു സഹായവും എത്തിക്കാൻ ഇന്ത്യൻ ആർട്ട് ഫെഡറേഷൻ പ്രവർത്തകർ സന്നദ്ധരാണെന്ന് ചെയർമാൻ പ്രേമൻ ഇല്ലത്ത്, പ്രസിഡന്റ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.