കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹ് വ്യക്തമാക്കി. അന്താരാഷ്ട്ര ഉടമ്പടികളും കൺവെൻഷനുകളും പാലിക്കുന്നതിൽ കുവൈത്ത് ശ്രദ്ധചെലുത്തുന്നുണ്ടെന്നും അവർ സുചിപ്പിച്ചു.
അറബ് മനുഷ്യാവകാശ കമ്മിറ്റി ചെയർമാൻ ജാബർ അൽ മാരിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പ്രതികരിക്കുകയായിരുന്നു ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹ്. നിയമനിർമാണത്തിലും പ്രയോഗത്തിലും മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കുന്ന കുവൈത്തിന്റെ ശ്രമങ്ങളെ ശൈഖ ജവഹർ എടുത്തുപറഞ്ഞു. കുവൈത്ത് ഈ വിഷയത്തിൽ മേഖലയിലെ ഒരു മുൻനിര രാഷ്ട്രമാണെന്നും വ്യക്തമാക്കി.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളെയും പ്രതിബദ്ധതയെയും മാനുഷിക ശ്രമങ്ങളെയും ജാബർ അൽ മാരി പ്രശംസിച്ചു. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെ മാനുഷിക പ്രവർത്തനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.