കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഒാപൺ ഹൗസ് ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഒാഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഒാൺലൈനായി നടത്തിയ ഇന്ത്യൻ എംബസി ഒാപൺ ഹൗസിൽ ഇത്തവണ നേരിട്ട് പെങ്കടുക്കാൻ അവസരമുണ്ട്. ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. 'ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറ്' എന്നതാണ് പ്രധാന ചർച്ച വിഷയം. രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ച് രജിസ്റ്റർ ചെയ്ത് പെങ്കടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം. നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/ എന്ന ഫേസ്ബുക്ക് പേജിലൂടെയും കാണാം. ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനംചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ നേരിട്ട് എത്തണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. ഇവരും community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പേര് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.