കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയില്‍ ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളുടെ രൂപവത്കരണ ദിനമായ ‘ദക്ഷിണ ആഘോഷം’ സംഘടിപ്പിച്ചു.
ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ വിവിധ കമ്യൂണിറ്റി അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കമ്യൂണിറ്റികളെ പിന്തുണക്കുന്ന എംബസിയുടെ പ്രതിബദ്ധത വ്യക്തമാക്കിയ അംബാസഡർ ആവശ്യമുള്ളവരെ സഹായിക്കാനായി 12 വാട്ട്സ് ആപ് നമ്പറുകൾ ലഭ്യമാണെന്നും അറിയിച്ചു.കന്നട കൂട്ട, തുളു കൂട്ട, ബില്ലവ സംഘ, തെലുങ്ക് കലാ സമിതി, പ്രവാസന്ദ്ര തുടങ്ങിയ അസോസിയേഷന് അംഗങ്ങളുടെ ക്ലാസിക്കൽ, കടുവ നൃത്തം, യക്ഷഗാനം, കുച്ചിപ്പുടി, നാടോടി നൃത്ത പരിപാടികൾ, ഇരു സംസ്ഥാനങ്ങളുടെയും സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന മറ്റു കലാപ്രകടനങ്ങൾ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.