കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യതക്ക് കടുത്ത മത്സരത്തിന് ഒരുങ്ങി കുവൈത്ത്. യോഗ്യത റൗണ്ട് മൂന്നാം ഘട്ടത്തിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ കുവൈത്ത് വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. ജാബിർ അൽ അഹമദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് മത്സരം.
ശക്തരായ ദക്ഷിണ കൊറിയയെ നേരിടാൻ കുവൈത്ത് കഠിന പരിശീലനത്തിലാണ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ എതിരാളികളെ പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
നാലു കളികളിൽ മൂന്നു വിജയവും ഒരു സമനിലയുമായി നിലവിൽ ഗ്രൂപ് ബിയിൽ പത്ത് പോയന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. രണ്ട് പോയന്റുമായി ഫലസ്തീൻ ആറാമതാണ്.
വ്യാഴാഴ്ചയോടെ ഗ്രൂപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. തുടർന്ന് ഗ്രൂപ്പിലെ ടീമുകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടും. ഈ മാസം 19ന് ജോർഡനാണ് കുവൈത്തിന്റെ അടുത്ത എതിരാളി. ജാബിർ സ്റ്റേഡിയത്തിൽ രാത്രി 9.15നാണ് മത്സരം. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഇതിനാൽ വരും മത്സരങ്ങൾ എല്ലാ ടീമുകൾക്കും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.