കുവൈത്ത് സിറ്റി: രാജ്യത്ത് ഔദ്യോഗിക ക്യാമ്പിങ് സീസണിന് വെള്ളിയാഴ്ച തുടക്കമാകും. ഇതിന്റെ മുന്നോടിയായി രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാമ്പുകൾ കുവൈത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ക്യാമ്പിങ് സീസണിന്റെ തീയതി പാലിക്കാത്ത ക്യാമ്പുകളാണ് നീക്കം ചെയ്തത്.
ഔദ്യോഗിക സീസണിന് മുമ്പ് ക്യാമ്പുകൾ സജ്ജീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ഏരിയകളിലും പരിശോധന തുടരുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല ക്യാമ്പിങ് സീസൺ. അതിനിടെ, എല്ലാ ഗവർണറേറ്റുകളിലെയും റോഡുകളുടെയും തെരുവുകളുടെയും ശുചിത്വ നിലവാരം ഉയർത്തൽ ലക്ഷ്യമിട്ട് കുവൈത്ത് മുനിസിപ്പാലിറ്റി ശുചിത്വ കാമ്പയിൻ ആചരിക്കും.
നവംബർ, ഡിസംബർ മാസങ്ങളിൽ കാമ്പയിൻ ആരംഭിക്കും. മാലിന്യങ്ങളും കാഴ്ചയിൽ അഭംഗിയുള്ള എല്ലാ കാര്യങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്ന് അഹമദി ഗവർണറേറ്റിലെ ജനറൽ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സഅദ് അൽ ഖുറൈജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.