കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലയളവിൽ നാട്ടിൽ പോകുന്നവർക്കും താമസരേഖകൾ പുതുക്കുന്നവർക്കും വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഇന്ത്യൻ പാസ്പോർട്ടും മറ്റു രേഖകളും ഇല്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി അനുവദിക്കും. ഇതിനായി അഞ്ചു ദീനാർ ആണ് സേവന നിരക്ക് ഈടാക്കുക. ബി.എൽ.എസ് സേവനങ്ങൾക്കായി ഒരു ദീനാറും ഈടാക്കും. ബി.എൽ.എസ് കേന്ദ്രങ്ങളിൽ ലഭ്യമായ ഫോം ഫില്ലിങ്, ഫോട്ടോഗ്രാഫ്, ഫോട്ടോകോപ്പി, വെബ് പ്രിന്റിങ് എന്നിവക്കും നിശ്ചിത നിരക്ക് എംബസി പ്രഖ്യാപിച്ചു. നിശ്ചിത തുക അല്ലാതെ മറ്റു തുകകൾ ആവശ്യമില്ലെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
വൈറ്റ് പാസ്പോർട്ടിന് വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലാണ് ബി.എല്‍.എസ് സെന്ററുകള്‍.പിഴ അടച്ച് താമസം നിയമവിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറ്റ് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോള്‍ നിലവിലെ സ്പോൺസറുടെയും, പുതിയ സ്പോൺസറുടെയും സിവിൽ ഐഡിയും ആവശ്യമായ മറ്റ് രേഖകളുമായി ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
വിവരങ്ങൾക്ക് +965-65506360 (Whatsapp), +965-22211228 (കോൾ സെന്റർ) എന്നിവയിൽ ബന്ധപ്പെടാം. മാര്‍ച്ച് 17മുതൽ ജൂൺ 17വരെയാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കാലയളവിൽ നിയലംഘകർക്ക് പിഴയോ മറ്റു നിയമനടപടികളോ നേരിടാതെ നാട്ടിലേക്കു മടങ്ങാം. പിഴ അടച്ചു താമസരേഖ പുതുക്കി കുവൈത്തിൽ കഴിയാനും അവസരമുണ്ട്. ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളിലാണ് പൊതുമാപ്പിനായുള്ള അപേക്ഷ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.