ഐ.​ഐ.​സി കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഷാ​നി​ബ് പേ​രാ​മ്പ്ര ക്ലാ​സെ​ടു​ക്കു​ന്നു

‘കു​ടും​ബ​ജീ​വി​ത​ത്തി​ന് ഇ​സ്‌​ലാ​മി​ൽ പ​വി​ത്ര​മാ​യ സ്ഥാ​നം’

കു​വൈ​ത്ത് സി​റ്റി: ല​ക്ഷ്യ​ബോ​ധ​മു​ള്ള കു​ടും​ബ​ത്തെ​യും ധ​ർ​മ​നി​ഷ്ഠ​യു​ള്ള സ​മൂ​ഹ​ത്തെ​യും വാ​ർ​ത്തെ​ടു​ക്കാ​ൻ ധാ​ർ​മി​ക, സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ച​തു​ർ​മാ​സ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം വ്യ​ക്ത​മാ​ക്കി. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ‘ല​ക്ഷ്യബോ​ധ​മു​ള്ള കു​ടും​ബം, ധ​ർ​മ​നി​ഷ്ഠ​യു​ള്ള സ​മൂ​ഹം’ കാ​മ്പ​യി​ൻ പ്ര​മേ​യം ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി വി​ശ​ദീ​ക​രി​ച്ചു. സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മ​നാ​ഫ് മാ​ത്തോ​ട്ടം, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. ഐ.​ഐ.​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ സ്വാ​ഗ​ത​വം മു​ഹ​മ്മ​ദ് ആ​മി​ർ ന​ന്ദി​യും പ​റ​ഞ്ഞു. യ​ഹി​യ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Indian Islahi Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.