ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹവല്ലി ശാഖ ഇഫ്താറിൽ നിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹവല്ലി ശാഖ ഇഫ്താർ സംഗമം മസ്ജിദ് അൽസീരിൽ സൽസബീൽ ജംഇയ്യതുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് അൽഫാരിസി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ പെരുമ്പിലാവ് അധ്യക്ഷത വഹിച്ചു. അബൂബക്കർ മുഖദാർ ഖിറാഅത്ത് നടത്തി. സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനായ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ പഠനത്തിലൂടെ ദൈവത്തെ കൂടുതൽ അറിയാൻ അവന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാകരുതെന്നും അദ്ദേഹം ഉണർത്തി.
മസ്ജിദ് ഇമാം ശൈഖ് സമീർ, ഐ.ഐ.സി ദഅ് വ സെക്രട്ടറി മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ എന്നിവർ സംസാരിച്ചു. കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി തൗഫീഖ് സ്വാഗതവും അബ്ദുറഹീം സമാപന പ്രഭാഷണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.