ഇന്ത്യക്കാരിയുടെ കൊല: കുവൈത്തി സ്ത്രീയുടെ തടവുശിക്ഷ കുറച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ഗാർഹികത്തൊഴിലാളിയെ കൊലപ്പെടുത്തിയ കുറ്റത്തിന് കുവൈത്തി സ്ത്രീക്ക് വിധിച്ച പത്തുവർഷത്തെ തടവുശിക്ഷ മൂന്നു വർഷമായി കുറഞ്ഞു.

അപ്പീൽ കോടതി വിധി സുപ്രീംകോടതിയാണ് ലഘൂകരിച്ചത്. പ്രതിയുടെ ഭർത്താവിന്റെ ഒരുവർഷം തടവുശിക്ഷ റദ്ദാക്കിയത് കോടതി ശരിവെച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം.

മനുഷ്യക്കടത്ത്, വീട്ടുജോലിക്കാരിയെ ചൂഷണം ചെയ്യൽ, പാസ്പോർട്ട് പിടിച്ചുവെക്കൽ, മാരകമായി ശാരീരിക ഉപദ്രവം ഏൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. 

Tags:    
News Summary - Indian woman's murder: Kuwaiti woman's prison sentence reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.