കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളില്‍ 25 ശതമാനത്തിലധികവും ഗാര്‍ഹിക തൊഴിലാളികള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അൽ-ഷാൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നാലിലൊന്നും വീട്ടുജോലിക്കാരാണ്. 7,90,000 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്.
ഇതില്‍ 3,64,000 പുരുഷന്മാരും 426,000 സ്ത്രീ തൊഴിലാളികളുമാണ്. ഗാര്‍ഹിക തൊഴിലാളികളിലെ പുരുഷന്മാരില് ഇന്ത്യക്കാരാണ് ഭൂരിപക്ഷം. സ്ത്രീ തൊഴിലാളികളില്‍ ഫിലിപ്പിനോ ജോലിക്കാരാണ് കൂടുതല്‍. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ തൊഴിലാളികളാണ് ഗാര്‍ഹിക തൊഴിലാളികളില്‍ 94 ശതമാനവും.
രാജ്യത്തെ പ്രവാസി ജോലിക്കാരുടെ 35.9 ശതമാനവും ഇന്ത്യക്കാരാണ്. 8,80,000 ഇന്ത്യക്കാരാണ് തൊഴിലാളികളായി രാജ്യത്തുള്ളത്. ഈജിപ്ഷ്യൻ തൊഴിലാളികളാണ് രണ്ടാം സ്ഥാനത്താണ്. 4,49,000 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാരാണ് മൂന്നാം സ്ഥാനത്ത്. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.