പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാരുടെ ജോലി പോയി, നാട്ടിലേക്ക് കയറ്റി അയച്ചു

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽനിന്ന് കയറ്റി അയച്ചു.

ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്.

തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയച്ചു.

Tags:    
News Summary - Indians who distributed sweets occasion of Pran Pratishtha lost their jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.