വാണിജ്യ മന്ത്രി ഫഹദ്​ അൽ ശരീആൻ 

വിലക്കയറ്റം ഒഴിവാക്കാനാകില്ല -വാണിജ്യ മന്ത്രി

കുവൈത്ത് സിറ്റി: ആഗോള സാഹചര്യം നിയന്ത്രണത്തിലല്ലാത്തതിനാൽ വിലക്കയറ്റം ഒഴിവാക്കാൻ കുവൈത്ത് ഭരണകൂടത്തിന് കഴിയില്ലെന്ന് വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ പറഞ്ഞു.

റഷ്യ, യുക്രെയ്ൻ യുദ്ധവും പണപ്പെരുപ്പവും അടക്കം ആഗോള സാഹചര്യങ്ങൾ ഉൽപാദന ചെലവും ചരക്കുനീക്കത്തിന്റെ ചെലവും വർധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില വർധിച്ചു.

കൃത്രിമ വിലക്കയറ്റം തടയാൻ മന്ത്രാലയം കർശന പരിശോധന നടത്തുന്നുണ്ട്. അതേസമയം, ന്യായമായ വില ലഭിക്കേണ്ടത് വ്യാപാരികളുടെയും ഉൽപാദകരുടെയും നിലനിൽപിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ വിലവർധന ഉണ്ടാകില്ലെന്ന് സർക്കാറിന് ഉറപ്പുനൽകാനാവില്ല. അതേസമയം, സാധനലഭ്യത ഉറപ്പാക്കാനാവശ്യമായ മുന്നൊരുക്കവും ജാഗ്രതയും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Inflation cannot be avoided - Commerce Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.