കുവൈത്ത് സിറ്റി: അഞ്ചു വർഷമായി നാട്ടിലേക്ക് മടങ്ങാനും പരിക്കുമൂലം ജോലിക്കും പോകാനാകാതെ പ്രയാസപ്പെട്ട തിരുവനന്തപുരം സ്വദേശി മേരി സിൻസിയെ കെ.എൽ കുവൈത്ത് ഇടപെട്ട് നാട്ടിലയച്ചു. കോവിഡ് സമയത്ത് ഇവരുടെ മക്കളിൽ ഒരാൾ മരണപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ സുഖമില്ലാതെ ആശുപത്രിയിലാണ്.
തുടർന്ന് മേരി സിൻസി കെ.എൽ കുവൈത്ത് സ്ഥാപകനായ സിറാജ് കടയ്ക്കലിനെ ബന്ധപ്പെടുകയായിരുന്നു. ഒരുവിധ രേഖകളും ഇല്ലാതെ ഇരുന്നതിനാൽ കെ.എൽ കുവൈത്ത് അംഗങ്ങളായ സമീർ കാസിം (ഐ.സി.എഫ്) ഷാനവാസ് ബഷീർ ഇടമൺ എന്നിവർ ചേർന്ന് ബി.എൽ.എസ് സെന്ററിൽനിന്നും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് പോകാനുള്ള വൈറ്റ് പാസ്പോർട്ട് ലഭ്യമാക്കി. യാത്രക്കുള്ള മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഇതിനിടെ മേരി സിൻസിക്ക് ഭക്ഷണമടക്കമുള്ള മറ്റു സഹായങ്ങൾ ബിജു കുരമ്പാല, ജേക്കബ് എന്നിവർ എത്തിച്ചുനൽകി.
ഇതോടെ നിയമപ്രശ്നങ്ങൾ തീർന്നു കഴിഞ്ഞ ദിവസം മേരി സിൻസി നാട്ടിൽപോയി. കെ.എൽ കുവൈത്ത് പ്രതിനിധികളായ സിറാജ് കടയ്ക്കൽ, സമീർ കാസിം, ഷാനവാസ്, ബഷീർ ഇടമൺ, ബിജു കുരമ്പാല, സെർജി മോൻ, റഫീഖ് ഒളവറ, അനീഷ്, വിനയി എന്നിവർ വിമാനത്താവളത്തിലെത്തി മേരി സിൻസിക്ക് വേണ്ട സഹായങ്ങൾ നൽകി യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.