കുവൈത്ത് സിറ്റി: കുവൈത്തിലെ 1990ലെ ഇറാഖ് അധിനിവേശത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ മുഴുനീള ഫീച്ചർ സിനിമ ‘സ്വാം ഒാഫ് ഡോവ്സ്’ റിലീസ് ചെയ്തു. റമദാൻ ഖസ്രൂ സംവിധാനം ചെയ്ത ചിത്രം സദ്ദാം ഭരണകൂടത്തിെൻറ നേതൃത്വത്തിലുള്ള ഏഴുമാസത്തെ അധിനിവേശ കാലത്തെ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫിക്ഷൻ ആണ്. അധിനിവേശ കാലത്ത് കുവൈത്ത് പൗരന്മാർ കാണിച്ച ത്യാഗവും െഎക്യവുമാണ് പ്രധാനമായും ഉൗന്നൽ നൽകിയത്. അയൽരാഷ്ട്രത്തിനെതിരെ വിദ്വേഷം പടർത്താനല്ല, മാനുഷിക വികാരവും സ്നേഹവും ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് സിനിമയെടുത്തതെന്ന് നിർമാതാവായ ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുവൈത്തി പൗരനെ കൊല്ലാനുള്ള കമാൻഡറുടെ നിർദേശം ഇറാഖ് സൈനികൻ അനുസരിക്കാതിരിക്കുന്നത് സിനിമ ഏതു സ്വഭാവം പുലർത്തുന്നു എന്ന് വ്യക്തമാക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധം സംബന്ധിച്ച് ചെറുപ്പത്തിൽ പിതാവ് നൽകിയ വിവരങ്ങളാണ് സൈനികനെ കൊലയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ഇറാഖിനെതിരായ വികാരം ഇളക്കിവിട്ട് തീവ്രദേശീയതയിലൂടെ ഹരംകൊള്ളിക്കാൻ സിനിമ ശ്രമിക്കുന്നില്ല. ‘‘മുറിവിൽ ഉപ്പുപുരട്ടാനല്ല മുറിവുണക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്’’ പ്രധാനവേഷത്തിൽ അഭിനയിച്ച ദാവൂദ് ഹുസൈൻ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.