ഇറാഖിൽ കണ്ടെത്തിയ മൃതദേഹാവശിഷ്​ടങ്ങൾ കുവൈത്തികളുടേതാണെന്ന്​ ഉറപ്പില്ല

കുവൈത്ത്​ സിറ്റി: ഇറാഖിൽ സമീപകാലത്ത്​ കണ്ടെത്തിയ മൃതദേഹാവശിഷ്​ടങ്ങൾ അധിനിവേശകാലത്ത്​ കാണാതായ കുവൈത്ത് പൗര ന്മാരുടേതാണെന്ന്​ ഉറപ്പില്ലെന്ന്​ ഇക്കാര്യം അന്വേഷിക്കുന്നതിനായുള്ള അന്താരാഷ്​ട്ര സംഘടന. സമൂഹമാധ്യമങ്ങളി ൽ പ്രചരിക്കുന്ന ഫോ​േട്ടാകൾ അടിസ്ഥാനമാക്കി തീർപ്പിലെത്താൻ കഴിയില്ല. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യങ ്ങൾ വ്യക്തമാവൂ.

കുവൈത്ത്​ ആഭ്യന്തര മന്ത്രാലയവും കുറ്റാന്വേഷണ വകുപ്പുമാണ്​ ഡി.എൻ.എ പരിശോധനക്ക്​ നേതൃത്വം വഹിക്കുക. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്ന്​ കാണാതായത്. ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്​ടങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്​ടങ്ങൾ കുവൈത്തിലെത്തിച്ച് മറവുചെയ്യുകയാണ് അന്ന് ചെയ്തത്.

കഴിഞ്ഞവർഷം ദക്ഷിണ ഇറാഖിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്​ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടേതാണെന്ന് സ്ഥിരീകരിക്കുകയും കുവൈത്തിന്​ കൈമാറുകയും ചെയ്​തിരുന്നു. ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞ 48 യുദ്ധത്തടവുകാരുടെ മൃതദേഹാവശിഷ്​ടങ്ങളാണ്​ കുവൈത്ത്​ ഏറ്റുവാങ്ങിയത്​.

Tags:    
News Summary - iraq-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.