Representation Image 

ഇ​റാ​ഖ് ആ​രാ​ധ​ക​ർ പ​റ​ന്നെ​ത്തും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി ടീ​മി​നെ പി​ന്തു​ണ​ക്കാ​ൻ അ​തി​ർ​ത്തി​ക​ട​ന്ന് ആ​രാ​ധ​ക​രെ​ത്തും. ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ എ​ത്തി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വിസ് ന​ട​ത്തു​മെ​ന്ന് ഇ​റാ​ഖി എ​യ​ർ​വേ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര ചെ​യ്യു​ന്ന ആ​രാ​ധ​ക​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​പോ​ർ​ട്ടും പ്ര​വേ​ശ​ന വി​സ​യും, ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഇ​റാ​ഖി​ന്‍റെ ദേ​ശീ​യ വി​മാ​ന​ക്കമ്പ​നി വ്യ​ക്ത​മാ​ക്കി.

ഇ​റാ​ഖ്-​കു​വൈ​ത്ത് മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി​ൽ നി​ന്നു​ള്ള 5,000 ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് കു​വൈ​ത്തി​ലെ ഇ​റാ​ഖി അം​ബാ​സ​ഡ​ർ അ​ൽ മ​ൻ​ഹാ​ൽ അ​ൽ സാ​ഫി ക​ഴി​ഞ്ഞ ആ​ഴ്ച വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 

Tags:    
News Summary - Iraqi fans will arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.