കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയെ ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് പ്രതിരോധിക്കാനായി പണിത മൂന്നാമത്തെ മതിൽ പൊളിച്ചുമാറ്റിയിട്ട് ഞായറാഴ്ചത്തേക്ക് 64 വർഷം പിന്നിട്ടു. 1957 ഫെബ്രുവരി നാലിന് ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹിെൻറ ഭരണകാലത്താണ് മന്ത്രിസഭ ഉത്തരവിനെ തുടർന്ന് മതിൽ പൊളിച്ചുമാറ്റിയത്. മതിൽ പൂർണമായി പൊളിച്ചുമാറ്റിയ ശേഷം അതിെൻറ അഞ്ച് കവാടങ്ങൾ മാത്രം നിലനിർത്തുകയാണ് ചെയ്തത്.
പിന്നീട് ഭരണപരിഷ്കാരങ്ങളുടെ ഫലമായി ഈ കവാടങ്ങളും പുതുക്കിപ്പണിതു. 1920ൽ ശൈഖ് സാലിം അൽ മുബാറക് അസ്സബാഹിെൻറ കാലത്താണ് മൂന്നാമത്തേതും ഈ ഇനത്തിൽ അവസാനത്തേതുമായ ഈ മതിൽ പണിയുന്നത്.
കുവൈത്ത് സിറ്റിയെ ബാഹ്യ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ഇത് ഉയരുന്നത്. നാല് മീറ്റർ ഉയരത്തിൽ ഏഴ് കിലോ മീറ്റർ നീളത്തിൽ പണിത മതിലിന് തുടക്കത്തിൽ നാല് കവാടങ്ങളാണുണ്ടായിരുന്നത്. നിർമാണം ഏകദേശം പൂർത്തിയായ ശേഷമാണ് അഞ്ചാമത് ഒരുകവാടം കൂടി ഇതിനോട് ചേർത്ത് പണിതത്. കുവൈത്ത് സിറ്റിയുടെ ചരിത്രത്തിൽ അതിെൻറ സംരക്ഷണാർഥം മൂന്ന് മതിലുകളാണ് പണിതത്.
ഈ മൂന്നും കളിമണ്ണുകൊണ്ടുള്ളതായിരുന്നു. ആദ്യത്തേത് 1760ൽ ശൈഖ് അബ്ദുല്ല ബിൻ സബാഹ് അസ്സബാഹിെൻറ കാലത്തും രണ്ടാമത്തേത് 1814ലുമാണ് പണിതത്.
പൂർവികരുടെ ശേഷിപ്പുകളും പൈതൃക വസ്തുക്കളും സംരക്ഷിക്കുന്നതിൽ കുവൈത്ത് വൻ പ്രാധാന്യമാണ് നൽകുന്നത്. ഇതിെൻറ ഫലമായാണ് സിറ്റിയിലുൾപ്പെടെ പലതും ഇന്നും നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.