സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽനി​ന്ന്

സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ആ​ശ​യ​ങ്ങ​ളെ മ​നോ​ഹ​ര​മാ​യി പ​ക​രു​ന്ന വ്യ​ക്തി- യാ​ത്ര​യ​യ​പ്പ് സ​ംഗമം

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട 26 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ​ണ്ഡി​ത​നും വാ​ഗ്‌​മി​യും കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന് കു​വൈ​ത്തി​ലെ മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി​യെ​യും അ​തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് മു​മ്പി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും സം​വാ​ദ​ങ്ങ​ളി​ൽ അ​തി​നെ ഏ​റ്റ​വും ന​ന്നാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വ് പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്ന് ആ​ശം​സ പ്ര​സം​ഗ​ക​ർ ഓ​ർ​മി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​ക​ളെ വി​ശ്വാ​സ ദാ​ർ​ഢ്യ​മു​ള്ള​വ​രും സം​സ്കാ​ര​സ​മ്പ​ന്ന​രു​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ മ​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​രി​ന്റെ ദ​ശ​ക​ങ്ങ​ൾ നീ​ണ്ട അ​ധ്യാ​പ​ന സ​പ​ര്യ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​കാ​ട്ടി. സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത്, കൃ​ഷ്‌​ണ​ൻ ക​ട​ലു​ണ്ടി, ഖ​ലീ​ൽ അ​ടൂ​ർ, അ​നി​യ​ൻ കു​ഞ്ഞ്, ഹം​സ പ​യ്യ​ന്നൂ​ർ, ബ​ഷീ​ർ ബാ​ത്ത, അ​സീ​സ് തി​ക്കോ​ടി, സ​ത്താ​ർ കു​ന്നി​ൽ, ഡോ. ​അ​മീ​ർ അ​ഹ്‌​മ​ദ്‌, ഷ​ബീ​ർ മ​ണ്ടോ​ളി, സു​ൽ​ഫി, ഹ​മീ​ദ് മാ​ത്തൂ​ർ, യാ​ഖൂ​ബ് എ​ല​ത്തൂ​ർ, അ​സീ​സ് മാ​റ്റു​വ​യ​ൽ, സി​ദ്ദീ​ഖ് മ​ദ​നി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Zakir Hussain Tuvvoor The Man Who Spreads Thoughts Beautifully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.