കുവൈത്ത് സിറ്റി: കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന തപസ്യാ ഡാൻസ് അക്കാദമി നൃത്ത അരങ്ങേറ്റം സംഘടിപ്പിച്ചു. അബ്ബാസിയ ആസ്പയർ ഇന്റർനാഷനൽ സ്കൂളിൽ ‘രംഗപ്രവേശം -2024’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നടിയും നർത്തകിയുമായ രചനാ നാരായണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ഗുരു കലാമണ്ഡലം രേഷ്മാ വിനുവിന്റെ ശിക്ഷണത്തിൽ 50 ഓളം കുട്ടികൾ അരങ്ങിലെത്തി.
എം.ആർ. രവീന്ദ്രൻ നായർ, ഫോണിക്സ് ഗ്രൂപ് ഓഫ് കമ്പനീസ് സി.ഇ.ഒ നിഷ സുനിൽ, സാന്ത്വനം കുവൈത്ത് പ്രതിനിധി രാജേന്ദ്രൻ മുള്ളൂർ, പി.എൻ. ജ്യോതിദാസ്, സന്തോഷ് കുമാർ, വിനോദ് കുമാർ, പ്രവീൺ വാസുദേവൻ, കല കുവൈത്ത് പ്രതിനിധി അനൂപ് മങ്ങാട്ട് എന്നിവർ പങ്കെടുത്തു. ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഭവിത ബ്രൈറ്റ് അവതാരകയായി. ഡാൻസ് വർക്ഷോപ്പിൽ രചനാ നാരായണൻകുട്ടി ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.