കുവൈത്ത് സിറ്റി: ജഹ്റ നാച്വറൽ റിസർവിൽ ചൊവ്വാഴ്ച മുതൽ സന്ദർശകരെ സ്വീകരിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചു.
സന്ദർശിക്കാൻ താൽപര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുക്കണം. ജീവികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും നാച്വറൽ റിസർവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അധികൃതരുടെ നിരീക്ഷണമുണ്ടാകും.
കൂടുതൽ ആളുകൾക്ക് ഒരേ സമയം അപ്പോയൻറ്മെൻറ് നൽകില്ല. 1987ലാണ് ജഹ്റ നാച്വറൽ റിസർവ് സ്ഥാപിച്ചത്. 18 കിലോമീറ്ററിൽ രണ്ട് ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന റിസർവ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിെൻറ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കുവൈത്തിെൻറ വടക്കൻ കടലോരത്തോട് ചേർന്ന് ജഹ്റയിൽ 19 കിലോ മീറ്റർ ചുറ്റളവിലാണ് ശുദ്ധജലം കൊണ്ട് വൻ കായൽ തീർത്തത്.
ചുറ്റും കണ്ടൽകാടുകളും ചെറിയ ഇനം ചെടികളും വെച്ചുപിടിപ്പിച്ചു. ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിത്.
നീർത്തടാകങ്ങളിൽ സാധാരണ കണ്ടുവരാറുള്ള പക്ഷികൾ, ജന്തുക്കൾ, മത്സ്യങ്ങൾ തുടങ്ങി സൂക്ഷ്മ ജീവികൾവരെ ഇവിടെയുണ്ട്. രാജ്യത്തെ നാച്വറല്‍ റിസര്‍വുകളിൽ ജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചതോടെ മുള്ളന്‍പന്നികള്‍ ഉൾപ്പെടെ ജീവികൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
നാച്വറൽ റിസര്‍വില്‍ ഭക്ഷണവും വെള്ളവും യഥേഷ്ടം ലഭിക്കുന്നതു കാരണം നിരവധി ദേശാടന പക്ഷികള്‍ ഇപ്പോൾ കൂടുതലായി എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.