വികസനവഴിയിലേക്ക് ജലീബ് ശുയൂഖ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന ഇ​ട​ങ്ങ​ളാ​യ ജാ​ബി​ർ സ്റ്റേ​ഡി​യ​വും വി​മാ​ന​ത്താ​വ​ള​വും ശ​ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി​യും സ്ഥി​തി​ചെ​യ്യു​ന്ന​ത് ജ​ലീ​ബ് ശു​യൂ​ഖി​ന്റെ വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു.

രാ​ജ്യ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം ജ​ലീ​ബി​ലെ വി​വി​ധ പ്ലോ​ട്ടു​ക​ൾ ഏ​റ്റെ​ടു​ത്ത് മു​നി​സി​പ്പാ​ലി​റ്റി​ക്ക് പൊ​തു​ലേ​ല​ത്തി​ലൂ​ടെ വി​ൽ​ക്കാം. ഇ​തോ​ടെ, കൂ​ടു​ത​ൽ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​വാ​ൻ ക​ഴി​യും. പ്ര​ദേ​ശ​ത്തെ അ​ഞ്ചു പ്ലോ​ട്ടു​ക​ളാ​യി ത​രം​തി​രി​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ പ​ദ്ധ​തി​ക​ൾ, ക​മേ​ഴ്സ്യ​ൽ, ഓ​ഫി​സ് പ്ലോ​ട്ടു​ക​ൾ തു​ട​ങ്ങി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ശ​ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി​ക്ക് അ​ഭി​മു​ഖ​മാ​യി സ്ഥി​തി​ചെ​യ്യു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി 150 ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ ചെ​ല​വാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. രാ​ജ്യ​ത്ത് മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ജ​ലീ​ബ് ശു​യൂ​ഖ്. അ​ബ്ബാ​സി​യ പ്ര​ദേ​ശം ജ​ന​സാ​ന്ദ്ര​മാ​യ​തു​കൊ​ണ്ട് നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ളാ​ണ് നി​ല​വി​ൽ അ​നു​ഭ​വി​ക്കു​ന്ന​ത്. ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലും എ​ത്ര​യോ ഇ​ര​ട്ടി​യാ​ണ് അ​ബ്ബാ​സി​യ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം. പു​തി​യ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന താ​മ​സ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Jaleeb Shuyukh towards development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.