വികസനവഴിയിലേക്ക് ജലീബ് ശുയൂഖ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ഇടങ്ങളായ ജാബിർ സ്റ്റേഡിയവും വിമാനത്താവളവും ശദാദിയ യൂനിവേഴ്സിറ്റിയും സ്ഥിതിചെയ്യുന്നത് ജലീബ് ശുയൂഖിന്റെ വികസനത്തിന് വഴിയൊരുങ്ങുന്നു.
രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി സമർപ്പിച്ച നിർദേശത്തിന് ധനകാര്യ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. പുതിയ നിർദേശ പ്രകാരം ജലീബിലെ വിവിധ പ്ലോട്ടുകൾ ഏറ്റെടുത്ത് മുനിസിപ്പാലിറ്റിക്ക് പൊതുലേലത്തിലൂടെ വിൽക്കാം. ഇതോടെ, കൂടുതൽ സ്വകാര്യ നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കുവാൻ കഴിയും. പ്രദേശത്തെ അഞ്ചു പ്ലോട്ടുകളായി തരംതിരിച്ച് റസിഡൻഷ്യൽ പദ്ധതികൾ, കമേഴ്സ്യൽ, ഓഫിസ് പ്ലോട്ടുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് ഒരുങ്ങുന്നത്.
ആദ്യഘട്ടമായി ശദാദിയ യൂനിവേഴ്സിറ്റിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറൻ പ്രദേശമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ പുനരധിവാസത്തിനായി 150 ദശലക്ഷം കുവൈത്ത് ദീനാർ ചെലവാകുമെന്നാണ് സൂചനകൾ. രാജ്യത്ത് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന മേഖലയാണ് ജലീബ് ശുയൂഖ്. അബ്ബാസിയ പ്രദേശം ജനസാന്ദ്രമായതുകൊണ്ട് നിരവധി പ്രയാസങ്ങളാണ് നിലവിൽ അനുഭവിക്കുന്നത്. ഉൾക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടിയാണ് അബ്ബാസിയയിൽ താമസിക്കുന്നവരുടെ എണ്ണം. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ തിങ്ങിപ്പാർക്കുന്ന താമസക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.