കുവൈത്ത് സിറ്റി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജസീറ എയർവേസ് താൽക്കാലികമായി നിർത്തി.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരുകയാണെന്നും ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും എയർലൈൻ വ്യക്തമാക്കി. വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് അപ്ഡേറ്റുകൾ പിന്തുടരാനും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.