കെ. രേഖ

ജെ.സി.സി വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരം കെ. രേഖക്ക്

കുവൈത്ത്​ സിറ്റി: ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത്​ ഒമ്പതാമത്​ വൈക്കം മുഹമ്മദ്‌ ബഷീർ അവാര്‍ഡ്​ ചെറുകഥാകൃത്ത് കെ. രേഖക്ക്​. പ്രശസ്തിപത്രവും, ശിൽപവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്‌. ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത് ചെയർമാനും നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്​കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ എം.പി. വീരേന്ദ്രകുമാർ, എം.പി. അബ്​ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, അടൂർ ഗോപാലകൃഷ്ണൻ, ഡോ. ഡി. ബാബുപോൾ, നെടുമുടി വേണു എന്നിവരാണ് പുരസ്​കാരം നേടിയത്​.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ഡിസംബറിൽ കേരളത്തിൽ അവാർഡ്ദാന ചടങ്ങ്​ നടത്തുമെന്ന് ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ജെ.സി.സി മിഡിൽ ഈസ്​റ്റ്​ കമ്മിറ്റി പ്രസിഡൻറ്​ സഫീർ പി. ഹാരിസ്, ജെ.പി.സി.സി സംസ്ഥാന പ്രസിഡൻറ്​ ഷംഷാദ് റഹിം എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.