കുവൈത്ത് സിറ്റി: ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിനുകൾ കുവൈത്തിൽ ലഭ്യമാകാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇറക്കുമതി സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പിട്ടുകഴിഞ്ഞ ഇൗ വാക്സിനുകളുടെ ആദ്യ ബാച്ച് ഡിസംബർ പകുതിയോടെ മാത്രമാണ് എത്തുകയെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റഡോസും മോഡേണ 28 മുതൽ 42 വരെ ദിവസത്തെ ഇടവേളയിട്ട് രണ്ട് ഡോസുമാണ് നൽകുക.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ബുക്കിങ്ങും ഉൽപാദനവും പരിഗണിക്കുേമ്പാൾ ഇൗ സമയത്തേക്ക് മാത്രമാണ് കുവൈത്തിന് വാക്സിൻ നൽകാൻ കഴിയുക. ലോകത്തിൽ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന വാക്സിനുകളുടെ 75 ശതമാനവും പത്ത് രാജ്യങ്ങളിലേക്കാണ് പോകുന്നത്. ലോകത്ത് എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ആവശ്യമുണ്ട്. അംഗീകൃത വാക്സിനും എണ്ണത്തിൽ കുറവാണ്. ഇതുകൊണ്ടാണ് പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തത്. ഇത് കുവൈത്ത് മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല.
ഗൾഫിലെയും പുറത്തെയും വിവിധ രാജ്യങ്ങൾ വാക്സിൻ ലഭ്യതക്കുറവ് അനുഭവിക്കുന്നു. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച മോഡേണ വാക്സിൻ ക്ലിനിക്കൽ പരിശോധനയിൽ 94 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്.
ഫൈസർ വാക്സിന് സമാനമായാണ് ഇതിെൻറ പ്രവർത്തനം എന്നാണ് വിലയിരുത്തൽ. പത്തുലക്ഷം ഡോസ് വാക്സിനാണ് കുവൈത്തിലേക്ക് കൊണ്ടുവരുക. കുവൈത്ത് രണ്ട് ലക്ഷം ഡോസ് ജോൺസൻ ആൻഡ് ജോൺസൻ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യും.
ജോൺസൻ ആൻഡ് ജോൺസന് 85 ശതമാനം വരെയാണ് ഫലപ്രാപ്തിയെന്നാണ് റിപ്പോർട്ട്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.ഫൈസർ, ആസ്ട്രസെനക എന്നിവയാണ് നിലവിൽ രാജ്യത്ത് വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.