മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

ജൂ​ഡോ ചാം​മ്പ്യ​ൻ​ഷി​പ്; കു​വൈ​ത്ത് ടീ​മി​ന് മി​ക​ച്ച നേ​ട്ടം

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ലെ മ​ക്കാ​വു​വി​ൽ ന​ട​ന്ന ജൂ​നി​യ​ർ ഏ​ഷ്യ​ൻ ക​പ്പ് 2024 ജൂ​ഡോ ചാമ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ദേ​ശീ​യ ജൂ​ഡോ ടീം ​വെ​ള്ളി മെ​ഡ​ലും വെ​ങ്ക​ല മെ​ഡ​ലും നേ​ടി.

73 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഫ​ഹ​ദ് അ​ൽ ഇ​നാ​സി വെ​ള്ളി മെ​ഡ​ൽ നേ​ടി. 90 കി​ലോ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഷെ​ഹാ​ബ് അ​ൽ സ​ൽ​മാ​ൻ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. വ​രു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു​ള്ള പ്ര​ചോ​ദ​ന​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് കു​വൈ​ത്ത് ജൂ​ഡോ ഫെ​ഡ​റേ​ഷ​ന്‍റേ​യും കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റേ​യും ത​ല​വ​നാ​യ യൂ​സ​ഫ് അ​ൽ എ​നേ​സി പ​റ​ഞ്ഞു.സി​യോ​ളി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ടീം ​ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Judo Championship- A great achievement for the Kuwait team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.