കുവൈത്ത് സിറ്റി: കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതുവേദിയായ കാസർകോട് എക്സ് പാട്രിയേസ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എച്ച്. ദിനേശ് ഐ.എ.എസ്, കെ.ഇ.എ കമ്യൂണിറ്റി അവാർഡ് ജേതാവ് റഫീക്ക് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി.
കെ.ഇ.എ രക്ഷാധികാരി മഹമൂദ് അബ്ദുള്ള, സ്കൂൾ പി.ടി.എ പ്രസിഡന്റ് രജ്ഞിത്ത് രാജ്, സന്തോഷ് കുശാൽനഗർ, ബഷീർ ആറങ്ങാടി, നൗഷാദ് തിഡിൽ, സമദ് കൊട്ടോടി എന്നിവർ സംസാരിച്ചു. കെ.ഇ.എ അഡ്വൈസറി ബോർഡ് കമ്മിറ്റിയംഗം പി.എ.നാസർ സ്വാഗതവും, കെ.ഇ.എ ഹോം കമ്മിറ്റി സെക്രട്ടറി അനിൽ കള്ളാർ നന്ദിയും പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.