കല കുവൈത്ത് സിനിമാറ്റിക് ഡാൻസ് മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. അബ്ബാസിയ മേഖല ആക്ടിങ് പ്രസിഡന്റ് തസ്നിം അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
മത്സരം കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് ആശംസകളറിയിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം ബിജു വിദ്യാനന്ദൻ നന്ദിയും പറഞ്ഞു. മത്സരത്തിൽ ഹസാവി സി യൂനിറ്റ് ഒന്നാം സ്ഥാനവും ജലീബ് ബി യൂനിറ്റ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അബ്ബാസിയ കെ, നോർത്ത്, വെസ്റ്റ്, ഫർവാനിയ ഈസ്റ്റ് യൂനിറ്റുകൾ സംയുക്തമായ കാവേരി ടീമും കരസ്ഥമാക്കി. കല കുവൈത്ത് അംഗമായിരുന്ന ആൽബിന്റെ നിര്യാണത്തിൽ ചടങ്ങിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.