ക​ല കു​വൈ​ത്ത്​ ‘എ​ന്‍റെ കൃ​ഷി’ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

ക​ല കു​വൈ​ത്ത്​ 'എ​ന്‍റെ കൃ​ഷി' സ​മ്മാ​ന​വി​ത​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ 'എ​ന്‍റെ കൃ​ഷി' കാ​ർ​ഷി​ക മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജ​യ​കു​മാ​റി​ന് 'ക​ർ​ഷ​ക​ശ്രീ' പു​ര​സ്‌​കാ​ര​വും ര​ണ്ടാം സ്ഥാ​നം നേ​ടി​യ രാ​ജ​ൻ ലോ​പ്പ​സി​ന് 'ക​ർ​ഷ​ക പ്ര​തി​ഭ' പു​ര​സ്‌​കാ​ര​വും മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​ൻ​സ​ൺ പ​ത്രോ​സി​ന് 'ക​ർ​ഷ​ക​മി​ത്ര' പു​ര​സ്‌​കാ​ര​വും ന​ൽ​കി. 19 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു. അ​ഞ്ഞൂ​റോ​ളം പേ​രാ​ണ്​ ഫ്ലാ​റ്റി​ലും ബാ​ൽ​ക്ക​ണി​യി​ലും കൃ​ഷി ചെ​യ്​​ത്​ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്.

'കൃ​ഷി, സം​സ്കാ​രം, അ​തി​ജീ​വ​നം' എ​ന്ന പേ​രി​ൽ സെ​മി​നാ​റും ന​ട​ത്തി. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ശൈ​മേ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​നൈ​റ്റ​ഡ്​ സ്​​കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ൺ തോ​മ​സ് സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 'എ​ന്‍റെ കൃ​ഷി' ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു വി. ​ഹ​നീ​ഫ് റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സ​ജി​ത സ്ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kala Kuwait 'My Farm' Gift Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.