കെ.​ടി.​എം.​സി.​സി ടാ​ല​ന്‍റ് ടെ​സ്റ്റ് വി​ജ​യി​ക​ൾ​ക്ക് പ്രേം​കു​മാ​ർ ട്രോ​ഫി കൈ​മാ​റു​ന്നു

കെ.​ടി.​എം.​സി.​സി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദി ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി ) സം​ഘ​ടി​പ്പി​ച്ച ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച് ഗോ​ഡ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം സെൻറ് പീ​റ്റേ​ഴ്സ് സി.​എ​സ്.​ഐ ച​ർ​ച്ചും, സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ചും ക​ര​സ്ഥ​മാ​ക്കി.

30 സ​ഭ​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500ൽ ​പ​രം മ​ത്സ​രാ​ഥി​ക​ൾ ടാ​ല​ന്റ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു. 15 വ്യ​ത്യ​സ്ത വേ​ദി​ക​ളി​ലാ​യി 20 പ​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നാ​ഷ​ന​ൽ ഇ​വാ​ൻ​ജെ​ലി​ക്ക​ൽ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​സം​ബ്ലി​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്റ്റി​ക് സൂ​പ്ര​ന്‍റ് റ​വ ടി.​ജെ. സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

‘പ്ര​തി​ഭ സം​ഗ​മം’ എ​ന്ന പ്ര​ത്യേ​ക പ്ര​സിദ്ധീ​ക​ര​ണം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രേം​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കെ.​ടി.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജോ​ഷ് മാ​ത്യു, ഷി​ബു വി. ​സാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KTMCC Talent Test- Ahmadi Church of God Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.