കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന വടംവലി മത്സരത്തിൽ 20 പുരുഷ ടീമുകളും ആറു വനിത ടീമുകളും മാറ്റുരച്ചു. പുരുഷ വിഭാഗത്തിൽ അബ്ബാസിയ എഫ് ടീമിനെ പരാജയപ്പെടുത്തി ഹസാവി എ ആൻഡ് സി ടീമും വനിതാ വിഭാഗത്തിൽ ആവേശം റിഗയ് ടീമിനെ പരാജയപ്പെടുത്തി അബുഹലീഫ ബ്ലാക്ക് പാന്തേഴ്സും ജേതാക്കളായി. പുരുഷ വിഭാഗം മൂന്നാം സ്ഥാനവും ബെസ്റ്റ് ഫയർ പ്ലേ അവാർഡും ഫഹാഹീൽ എ ടീം കരസ്ഥമാക്കി. ടിബിൻ, ജസ്റ്റിൻ ജെയിംസ്, ദിപിൻ, ലിയാൻഡർ പി ലിയോ, ഷിജിമോൻ, ബിനു ബൈജു, ബുവനേഷ്, ജോമി ജോസ്, ബീന കല്ലറത്ത്, ഫാത്തിമ യാസിൻ, രാജലക്ഷ്മി ഗിരീഷ്, സുമതി രാഘവൻ, ജോസ്ലി ജോസ്, ഗ്രേസി തോമസ് എന്നിവരെ മികച്ച മത്സരാർഥികളായി തെരഞ്ഞെടുത്തു. സെമി ബാവ, കവിത അനൂപ് എന്നിവരാണ് മികച്ച പരിശീലകർ.
കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം സെക്രട്ടറി ഷിജിൻ ആശംസകൾ അർപ്പിച്ചു. ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജോ.സെക്രട്ടറി ബിജോയ് സ്വാഗതവും ജനറൽ കൺവീനർ സണ്ണി സൈജേഷ് നന്ദിയും പറഞ്ഞു. കല കുവൈത്ത് അംഗങ്ങൾ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും ചെണ്ടമേളവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.