ക​രാ​ട്ടെ ഡ്രീം ​ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​ക​ളു​മാ​യി കു​വൈ​ത്ത്

താ​ര​ങ്ങ​ൾ

ക​രാ​ട്ടെ ഡ്രീം ​ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം

കു​വൈ​ത്ത് സി​റ്റി: ജ​പ്പാ​നി​ൽ ന​ട​ന്ന ക​രാ​ട്ടെ ഡ്രീം ​ഫെ​സ്റ്റി​വ​ൽ അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷിപ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഷി​ൻ​ക്യോ​കു​ഷി​ൻ ടീം ​ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ സാ​ലി​ഹ് ഒ​ന്നാം സ്ഥാ​ന​വും ഇ​യാ​ദ് അ​ൽ സ​ലേ​ഹ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ​ത്.

കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ത​ന്റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്നും അ​ബു​ൽ വ​ഹാ​ബ് അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു.വി​ജ​യി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ​യും അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​തി​ലും കു​വൈ​ത്ത് ഷി​ൻ​ക്യോ​കു​ഷി​ൻ ബ്രാ​ഞ്ച് ചീ​ഫ് സെ​ൻ​സെ അ​ബ്ദു​ല്ല അ​ൽ ബ​ൻ​വാ​ൻ അ​ഭി​ന​ന്ദി​ച്ചു. ടോ​ക്യോ​യി​ൽ ജൂ​ലൈ 20 മു​ത​ൽ 21 വ​രെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ന്ന​ത്.

Tags:    
News Summary - Karate Dream Championship-Great Achievement for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.