കെ.​ഡി.​എ​ൻ.​എ കു​വൈ​ത്ത് ഓ​ണ പൂ​ക്ക​ള മ​ത്സ​രം തി​രു​വോ​ണ​നാ​ളി​ൽ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി തി​രു​വോ​ണ ദി​വ​സം ഓ​ണ​പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തു​ന്നു. വീ​ടു​ക​ളി​ൽ ഇ​ടു​ന്ന പൂ​ക്ക​ളം അ​വ​രു​ടെ വീ​ടു​ക​ളി​ൽ ചെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ എം.​എം. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് മാ​ത്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം ഓ​ണാ​ഘോ​ഷ​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 55067272, 97465522 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - KDNA Kuwait Oonam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.