കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് ഷീബ പ്രമുഖ് അധ്യക്ഷതവഹിച്ചു. ഓൺലൈൻ പരിപാടിയിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയായി. ഭാഷ അടിസ്ഥാനമായി കേരളസംസ്ഥാനം രൂപവത്കരിച്ചതിെൻറ ചരിത്രവും മലയാള ഭാഷയുടെ വളര്‍ച്ചയും വെല്ലുവിളികളും ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യ പ്രഭാഷണത്തിൽ വിശദമാക്കി. സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ഡല്‍ഹി പബ്ലിക് സ്കൂള്‍ അധ്യാപിക ലൂസി അന്നാമ്മ ചെറിയാൻ എന്നിവര്‍ യോഗം നിയന്ത്രിച്ചു. പ്രമുഖ ബോസ്, അരുൺ പ്രസാദ്, റോസ്മിൻ സോയൂസ് എന്നിവർ പ്രഭാഷണം നടത്തി. ഭവിത ബ്രൈറ്റ്, ചൈതന്യ ലക്ഷ്മി, അദ്വൈത അരുൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സൂസൻ എബ്രഹാം സ്വാഗതവും ജോൺ പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.