കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി ആഘോഷ ഭാഗമായ ആംബുലൻസ് സമർപ്പണം ഇന്ന് നടക്കും. മലപ്പുറം സുന്നി മഹൽ പരിസരത്ത് എസ്.കെ.എസ്.എസ്.എഫ് സന്ദേശ യാത്ര സമാപന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിക്ക് ആംബുലൻസ് സമർപ്പിക്കും.
പരിപാടിയിൽ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, സൈനുൽ ആബിദ് ഫൈസി നെല്ലായ, മുഹമ്മദലി പുതുപ്പറമ്പ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് കെ.ഐ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.