കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി പദ്ധതികളുടെ ഭാഗമായ ‘സേവന മുദ്ര'പുരസ്കാരം ഡോ.സി.കെ അബ്ദുറഹ്മാന് ഫൈസി അരിപ്രക്ക്. ജനുവരി 10 നു അബ്ബാസിയയിൽ നടക്കുന്ന കെ.ഐ.സി വാർഷിക കൗൺസിലിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കെ.ഐ.സി അറിയിച്ചു.
പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ ഡോ.സി.കെ. അബ്ദുറഹ്മാന് ഫൈസി അരിപ്ര അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അറബിക് കവിയുമാണ്. കടമേരി റഹ്മാനിയ അറബിക് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം നടത്തി ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ട്രൈനിങ് കോഴ്സും പൂര്‍ത്തിയാക്കി. 25 വര്‍ഷമായി ആലത്തൂര്‍പടി ജുമാമസ്ജിദില്‍ മുദരിസായി തുടരുന്നു. മജല്ലതുദ്ദര്സ് ചീഫ് എഡിറ്ററും അന്നൂര്‍ അറബിക് മാഗസിന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്. പ്രമുഖ മാഗസിനുകളില്‍ അറബി, മലയാളം, ഉറുദു ഭാഷകളില്‍ ലേഖനം,അറബി ഭാഷയില്‍ കവിത എന്നിവ എഴുതുന്നു. മലയാളത്തില്‍ 21 ഉം അറബി ഭാഷയില്‍ പത്തും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കെ.ഐ.സി കേന്ദ്ര കൗൺസിൽ അംഗങ്ങൾ, വിവിധ യൂനിറ്റ് -മേഖല -കേന്ദ്ര നേതാക്കൾ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.