കുവൈത്ത് സിറ്റി: മുസ് ലിം ഗേൾസ് ആൻറ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) സംഘടിപ്പിച്ച 'ഷീ ലീഡ്സ്' പരിപാടിയിൽ പുതു തലമുറയുടെ പുത്തൻ ചിന്തകളും രക്ഷിതാക്കളിലെ ആശങ്കയും ചർച്ചയായി. വിഷയത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഐ.എസ്.എം കേരള പ്രസിഡന്റ്ഡോ.അൻവർ സാദത്ത് കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്കിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഉണർത്തി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഐ.സി.ടി.എസ് സുപ്രവൈസറുമായ അദീബ അബ്ദുൽ അസീസ് ‘ലിംഗ സമത്വം ഇസ്ലാമിൽ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഹവല്ലി അൽ അസീർ സെന്ററിൽ നടന്ന പരിപാടിയിൽ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ആശംസ അറിയിച്ചു. ഐ.ഐ.സി ഓർഗനൈസിങ് സെക്രട്ടറി അയൂബ് ഖാൻ പുതിയ എം.ജി.എം ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചു. ഖൈറുന്നിസ അസീസ് ഖിറാഅത്ത് നടത്തി. എം.ജി.എം കേന്ദ്ര സെക്രട്ടറി ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹർഷ ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.