കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ശിഹാബ് തങ്ങള്‍ വിശുദ്ധ ജീവിതമാണ് നയിച്ചത്. മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെല്ലാം ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന തങ്ങളുടെ സൗമ്യതയും ലാളിത്യവും സത്യസന്ധതയും സമൂഹത്തിനാകമാനം മാതൃകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാർഥനക്ക് നേതൃത്വം നല്കി. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഉസ്മാന് ദാരിമി, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി, വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ ഹുദവി, കേന്ദ്ര സെക്രട്ടറി അബ്ദുല്‍ ഹകീം മൗലവി, മജ്ലിസുല്‍ അഅല അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ദഅവ വിങ് കണ്‍വീനര്‍ മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.