കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി കുവൈത്ത് തലത്തിൽ നടത്തിയ റമദാൻ ടെലി ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായി നടന്ന മത്സരങ്ങൾക്കൊടുവിൽ ലുജൈൻ ഖലീൽ (ഫർവാനിയ) ഒന്നാം സ്ഥാനം നേടി. അദ്നാൻ നിയാസ് (അബൂഹലീഫ) രണ്ടാം സ്ഥാനവും സൈബ സൈനബ് (അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി വിജയികളായി. മേയ് എട്ടിന് വെള്ളിയാഴ്ചയായിരുന്നു ഒന്നാം ഘട്ട മത്സരം.
ഇതിൽ യോഗ്യത നേടിയവരെ പ്രത്യേകം ഉൾപ്പെടുത്തി 20ന് നടത്തിയ രണ്ടാം ഘട്ട മത്സരത്തിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. സൂം ആപ്ലിക്കേഷനിൽ ഗൂഗിൾ ഫോമിെൻറയും പവർ പോയൻറിെൻറയും സഹായത്തോടെയാണ് മത്സരം നടത്തിയത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അഞ്ഞൂറോളം പേർ പങ്കെടുത്തു. ഒന്നാം റൗണ്ട് മത്സരങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ അബ്ദുൽ വാഹിദ്, എൻ.സി. അഫ്സൽ, കെ.എം. അൻസാർ, എം.കെ. അബ്ദുൽ ഗഫൂർ, മുഹമ്മദ് ഷിബിലി, ഹിദായത്തുല്ല, അജ്മൽ, നിഹാദ് ഫൈസൽ എന്നിവരും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് എ.സി. മുഹമ്മദ് സാജിദും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.