കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സാൽമിയ, ഫർവാനിയ ഇസ്ലാഹി മദ്റസകൾ ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. ഖുർതുബ ഇഹ്യാ ഉതുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫർവാനിയ മദ്റസ സ്വദ്ർ മുദരിസ് സ്വാലിഹ് സുബൈർ സ്വാഗതം പറഞ്ഞു.
ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്ലം കാപ്പാട് ഉദ്ഘാടനം ചെയ്തു. സാൽമിയ മദ്റസ സ്വദ്ർ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് അധ്യക്ഷ പ്രഭാഷണം നടത്തി.സാൽമിയ മദ്റസ പി.ടി.എ പ്രസിഡന്റ് ഷഫീഖ്, ഫർവാനിയ മദ്റസ പി.ടി.എ പ്രസിഡന്റ് അബ്ദുൽ വാഹിദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
1994 മുതൽ പ്രവർത്തനം ആരംഭിച്ച ഇസ്ലാഹി മദ്റസയിലേക്ക് പുതിയ അധ്യയന വർഷത്തിൽ അനവധി കുട്ടികളാണ് അഡ്മിഷനായെത്തിയത്. കുട്ടികൾക്ക് പുസ്തക വിതരണം, റാങ്ക് ലഭിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. സാൽമിയ മദ്റസ മുൻ സ്വദ്ർ മുദരിസ് മുസ്തഫ സഖാഫി അൽ കാമിലി ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.