കുവൈത്ത് സിറ്റി: ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം കുവൈത്തിൽ 14 കേന്ദ്രങ്ങളിലായി നടന്നു. െ.കെ.ഐ.സി ജുമുഅ ഖുതുബ നടക്കുന്ന പള്ളികളിൽ ജുമുഅക്കുശേഷം 12.30 മുതൽ 1.30 വരെ നടന്ന പരീക്ഷയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 500ൽപരം ആളുകൾ പങ്കെടുത്തു.
അബ്ബാസിയ, മെഹബുല്ല, അഹമ്മദി, മംഗഫ്, അബൂ ഹലീഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്റ, ഫർവാനിയ, ഖുർത്തുബ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ സജ്ജീകരിച്ചു. ഖുർആനിലെ ആറാം അധ്യായം സൂറത്തുൽ അൻആം ഒന്നു മുതൽ 55 വരെയുള്ള ആയത്തുകളായിരുന്നു പരീക്ഷ സിലബസ്. പരീക്ഷഫലം ഖുർആൻ ഹദീസ് ലേണിങ് സെന്റർ വെബ്സൈറ്റ് ആയ www.ayaathqhlc.com ൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.