കുവൈത്ത് സിറ്റി: കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് വിങ് ഇൻറർ യൂനിറ്റ് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു. ഖുർആൻ പാരായണം, മാപ്പിളപാട്ട്, പ്രസംഗം, ഉപന്യാസം ഇനങ്ങളിലായിരുന്നു മത്സരം. വിവിധ ബ്രാഞ്ചുകളിലെ വിവിധ യൂനിറ്റുകളിൽനിന്നായി 47 പ്രതിഭകൾ പങ്കെടുത്തു. മംഗഫ് യൂനിറ്റ് ഓവേറാൾ കിരീടം നേടി. ഷിനാസ് സലാവുദ്ദീൻ (നജാത്ത് യൂനിറ്റ്) കലാപ്രതിഭയായി. പി.എച്ച്. നൗഷാദ് കൺവീനറായ ഓർഗനൈസിങ് കമ്മിറ്റി പരിപാടി നിയന്ത്രിച്ചു.
ഖുർആൻ പാരായണം: സി.പി. ഈസ (സാൽമിയ സെൻറർ), കെ.കെ.പി. ഷംസുദ്ദീൻ (മംഗഫ്), കെ.കെ. മുഹമ്മദ് അഷ്റഫ് (ദസ്മ-സിറ്റി), മാപ്പിളപ്പാട്ട്: നദീർ (ഫർവാനിയ), പി. ഉസൈൻ (മംഗഫ്), പി. അഷ്റഫ് (ജഹ്റ സിറ്റി), മലയാള പ്രസംഗം: എ.വി. ഹഷ്മത്ത് (മംഗഫ്), നയിം കാദിരി (സൂഖ് സഭ ഫഹാഹീൽ), ഷിനാസ് സലാവുദ്ദീൻ (നജാത്ത്-മംഗഫ്), മലയാള ഉപന്യാസം: ഷിനാസ് സലാവുദീൻ (നജാത്ത് മംഗഫ്), പി.കെ. മുഹമ്മദ് നാസർ (സാബർ സിറ്റി), സയ്യിദ് അബ്ദുൽ സലാം (അബൂഹലീഫ) എന്നിവർ ഒാരോ ഇനങ്ങളിലും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. മംഗഫ് ബ്രാഞ്ച് പ്രസിഡൻറ് എൻ. സാജിദ് കലോത്സവം നിയന്ത്രിച്ചു. പി.എച്ച്. നൗഷാദ് ക്രഡൻഷ്യൽ റിപ്പോർട്ട് സമർപ്പിച്ചു.
കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ വെബ് കലോത്സവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എ. മുനീർ, കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, കേന്ദ്ര വൈസ് പ്രസിഡൻറ് റഷീദ്, വി.കെ. ഗഫൂർ, എ.വി. മുസ്തഫ, അഹ്മദി സോണൽ വർക്കിങ് പ്രസിഡൻറ് പി.എം. ജാഫർ, മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ എന്നിവർ സംസാരിച്ചു. പി. ഹുസൈൻ സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.