കെ.​കെ.​എം.​എ ‘ഇ​ശ്ഖേ റ​സൂ​ൽ’​പ​രി​പാ​ടി​യി​ൽ ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് സം​സാ​രി​ക്കു​ന്നു

പ്രവാചക സ്മരണയിൽ കെ.കെ.എം.എ 'ഇശ്‌ഖേ റസൂൽ'

കുവൈത്ത് സിറ്റി: കേരള മുസ്‍ലിം അസോസിയേഷൻ നബിദിനത്തോടനുബന്ധിച്ച് 'ഇശ്‌ഖേ റസൂൽ'പ്രഭാഷണം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പോഗ്രാം കമ്മിറ്റി കൺവീനർ പി. റഫീഖ് സ്വാഗതം പറഞ്ഞു. കെ.കെ.എം.എ ആക്ടിങ് പ്രസിഡന്റ് ബി.എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ എ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഇംതിഹാൻ ഇക്ബാൽ ഖുർആൻ പാരായണം നടത്തി. മുഹമ്മദ് സഹദ്, ദിൽബർ നിസാം എന്നീ കുട്ടികൾ മദ്ഹ് ഗാനം ആലപിച്ചു.തുടർന്ന് 'സ്നേഹമാണ് തിരുനബി'വിഷയത്തിൽ ഇസ്മായിൽ വള്ളിയോത്ത് പ്രഭാഷണം നടത്തി. സ്നേഹവും കാരുണ്യവുമാണ് ഇസ്‍ലാമെന്നും സൽസ്വഭാവമാണ് മതമെന്നുമാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.

നബിദിനത്തോടനുബന്ധിച്ച് കെ.കെ.എം.എ നടത്തിയ ഓൺലൈൻ വിഡിയോ പ്രഭാഷണ പരമ്പര ചോദ്യോത്തര വിജയികൾക്കുള്ള സമ്മാനദാനവും സാജിദ് രാമന്തളി, സജ്ബീർ അലി കാപ്പാട്, ഖാലിദ് ബേക്കൽ എന്നിവർക്കുള്ള സ്നേഹോപഹാരവും വിതരണം ചെയ്തു.

കേന്ദ്ര ആക്ടിങ് സെക്രട്ടറി എ.വി. മുസ്തഫ ആശംസകൾ നേർന്നു. കേന്ദ്ര സി.എഫ്.ഒ സൈദ് റഫീഖ് പ്രോഗ്രാം സ്പോൺസർ മാങ്കോ ജനറൽ മാനേജർ റഷീദിന് ഉപഹാരം നൽകി.മുനീർ കോടി, മുനീർ കുനിയ, എ.ടി. നൗഫൽ, ഒ.പി. ശറഫുദ്ദീൻ, സംസം റഷീദ്, അബ്ദുൽ ലത്തീഫ് എടയൂർ, മജീദ് റവാബി, ഷഹീദ് ലബ്ബ, കെ.എച്ച്. മുഹമ്മദ്, കെ.ഒ. മൊയ്തു എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.അബ്ദുൽ കലാം മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ നന്ദി പറഞ്ഞു.

Tags:    
News Summary - KKMA 'Ishkhe Rasool' in memory of the Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.