കെ.കെ.എം.എ ‘ഇഷ്ഖെ റസൂൽ’ വെബിനാറിൽ മുഹമ്മദ് സ്വാലിഹ് ഹുദവി സംസാരിക്കുന്നു

കെ.കെ.എം.എ 'ഇഷ്ഖെ റസൂൽ' സംഘടിപ്പിച്ചു

കുവൈത്ത്​ സിറ്റി: കാരുണ്യത്തി​െൻറയും സ്നേഹത്തി​െൻറയും സഹനത്തി​െൻറയും പ്രവാചക മാതൃക ആധുനിക സമൂഹത്തിനും വഴികാട്ടിയാണെന്ന്​ പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് സ്വാലിഹ് ഹുദവി പറഞ്ഞു. കെ.കെ.എം.എ സംഘടിപ്പിച്ച 'ഇഷ്ഖെ റസൂല്‍' സൂം വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ്‌ നബിയുടെ ജീവിതരേഖ പകര്‍ത്തി വെക്കുന്നതിലെ കാര്യക്ഷമത ഭാവി തലമുറക്ക്​ ആ ജീവിതത്തി​െൻറ സൂക്ഷ്മാംശങ്ങൾ മനസ്സിലാക്കാന്‍ മാര്‍ഗരേഖയായി മാറിയെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് കേരള മുസ്​ലിം അസോസിയേഷന്‍ മതകാര്യവിഭാഗത്തിന് കീഴില്‍ നടന്ന ഇഷ്ഖെ റസൂല്‍ പരിപാടി കേന്ദ്ര വൈസ്​ ചെയര്‍മാന്‍ അബ്​ദുല്‍ ഫത്താഹ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. മതകാര്യ വിഭാഗം ഉപാധ്യക്ഷന്‍ എ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. കലാം മൗലവി ഖുര്‍ആന്‍ പാരായണം നടത്തി. രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, പി.കെ. അക്ബര്‍ സിദ്ദീഖ്, പ്രസിഡൻറ്​ എ.പി. അബ്​ദുല്‍ സലാം കവ്വായി, ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രഷറർ സി. ഫിറോസ്, ഇബ്രാഹിം കുന്നിൽ, മുഹമ്മദ് അലി മാത്ര, സംസ്ഥാന പ്രസിഡൻറ്​ കെ.കെ. അബ്​ദുല്ല എന്നിവർ പങ്കെടുത്തു. സി.എം. അഷ്‌റഫി​െൻറ നേതൃത്വത്തിൽ മറ്റു സോണൽ, ബ്രാഞ്ച് തലങ്ങളിൽനിന്നുള്ള മതകാര്യം വിഭാഗം വൈസ് പ്രസിഡൻറുമാർ, യൂനിറ്റ് നേതാക്കൾ എന്നിവർ പരിപാടി ക്രമീകരിച്ചു.കേന്ദ്ര മതകാര്യ വകുപ്പ് അസിസ്​റ്റൻറ്​ വൈസ്​ പ്രസിഡൻറ്​ അഷ്‌റഫ്‌ മാങ്കാവ് സ്വാഗതവും സിറ്റി സോണല്‍ പ്രസിഡൻറ്​ കെ.സി. കരീം നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.